SignIn
Kerala Kaumudi Online
Monday, 07 July 2025 1.14 AM IST

'നല്ല നിലാവുള്ള രാത്രി' മോഷൻ പോസ്റ്റർ മോഹൻലാൽ  റിലീസ് ചെയ്തു

Increase Font Size Decrease Font Size Print Page
nalla-nilavulla-rathri

നവാഗത സംവിധായകൻ മർഫി ദേവസി സംവിധാനം ചെയ്യുന്ന 'നല്ല നിലാവുള്ള രാത്രി ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവരാണ്‌ ചിത്രം നിർമിക്കുന്നത്. ഈ സീറ്റ് എഡ്ജ് ത്രില്ലർ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സ്ത്രീകഥാപാത്രങ്ങൾ ആരും തന്നെ ഇല്ലാത്ത ഒരു സിനിമ എന്ന പ്രത്യേകതയും നല്ല നിലാവുള്ള രാത്രിക്കുണ്ട്. ചിത്രത്തിലെ 'തനാരോ തന്നാരോ എന്ന ഗാനം ഇതിനോടകം ഹിറ്റ്‌ ചാർട്ടുകളിൽ ഇടം നേടിക്കഴിഞ്ഞു.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റർ - ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡേവിഡ്സൺ സി ജെ, ക്രിയേറ്റിവ് ഹെഡ് - ഗോപികാ റാണി, സംഗീതം -കൈലാസ് മേനോൻ, സ്റ്റണ്ട് - രാജശേഖരൻ, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, ആർട്ട് - ത്യാഗു തവനൂർ, വസ്ത്രാലങ്കാരം - അരുൺ മനോഹർ, മേക്കപ്പ് - അമൽ, ചീഫ് അസോസിയേറ്റ് - ദിനിൽ ബാബു, പോസ്റ്റർ ഡിസൈൻ - യെല്ലോടൂത്, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്സ്ക്യൂറ, മീഡിയ പ്ലാനിങ് ആൻഡ് മാർക്കറ്റിംഗ് ഡിസൈൻ - പപ്പറ്റ് മീഡിയ. ചിത്രം അടുത്തമാസം തീയറ്ററുകളിൽ എത്തും.

TAGS: NALLA NILAVULLA RATHRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.