തിരുവനന്തപുരം: വരും ദിവസങ്ങളിൽ പാലക്കാട്,തൃശൂർ,കോട്ടയം,കോഴിക്കോട് ജില്ലകളിൽ താപനില രണ്ട് ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.ഇന്നലെയും പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 39.7 ഡിഗ്രി സെൽഷ്യസ്. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
താപനില ഉയരുന്ന ജില്ലകളിൽ സൂര്യാഘാതത്തിന് സാദ്ധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിട്ടി പ്രത്യേക ജാഗ്രത നിർദ്ദേശം നൽകി.
പകൽ കാപ്പിയും
ചായയും വേണ്ട
രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ തുടർച്ചയായി സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക.സൂര്യാഘാതമേറ്റാൽ ഉടൻ വൈദ്യസഹായം തേടണം
പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം.നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.
കാട്ടുതീ വ്യാപിക്കാൻ സാദ്ധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം.
ഇന്നലത്തെ ചൂട്
(ഡിഗ്രി സെൽഷ്യസിൽ)
തിരുവനന്തപുരം നഗരം........................... 35.0
തിരുവനന്തപുരം വിമാനത്താവളം.......34.3
പുനലൂർ...............................................................36.8
ആലപ്പുഴ...............................................................36.4
കോട്ടയം................................................................37.2
കൊച്ചി..................................................................36.6
കൊച്ചി വിമാനത്താവളം.............................33.2
വെള്ളാണിക്കര.................................................37.1
കരിപ്പൂർ വിമാനത്താവളം...........................34.7
കോഴിക്കോട് നഗരം......................................37.0
കണ്ണൂർ ..................................................................34.2
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |