കൊച്ചി: വിരമിച്ച ശേഷവും സർക്കാരിന്റെ ആനുകൂല്യം വാങ്ങുന്നുവെന്ന വിമർശനങ്ങളോട് സഹാതാപം മാത്രമെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. ഇടതു വലതു മുന്നണികളിലെ മുഖ്യമന്ത്രിമാരുടെ കാലഘട്ടങ്ങളിൽ ഗവ. പ്ലീഡറായി സേവനം ചെയ്തിട്ടുണ്ട്. ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിൽ ജഡ്ജിയുമായിരുന്നു. കേന്ദ്രത്തിലും യു.പി.എ, എൻ.ഡി.എ മുന്നണികളിലെ പ്രധാനമന്ത്രിമാർ തന്നെ പ്രധാന ചുമതലകൾ ഏല്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പി.ഒ.സിയിൽ അഡ്വ. ജോസ് വിതയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |