ഹിന്ദുക്കൾ ശുഭകരമായി വിശേഷിപ്പിക്കുന്ന ദിവസമാണ് അക്ഷയ തൃതീയ. വൈശാഖമാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയാണ് അക്ഷയ തൃതീയ ദിവസം. ഈ ദിവസമാണ് മഹാവിഷ്ണുവിനെയും ലക്ഷ്മീദേവിയെയും ആരാധിക്കുന്ന അക്ഷയ തൃതീയയായി ആഘോഷിക്കുന്നത്.
ഇത്തവണ അക്ഷയ തൃതീയ ഉത്സവം ആഘോഷിക്കുന്നത് ഏപ്രിൽ 22 ശനിയാഴ്ചയാണ്. 22ന് രാവിലെ 7.50 മുതൽ 23ന് രാവിലെ 7.48 വരെയാണ്. അക്ഷയ തൃതീയ. ഈ ദിവസം മംഗളകരമായ ജോലികൾ ചെയ്യുന്നത് ഉത്തമമാണ്. സ്വർണം, വെള്ളി, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ വാങ്ങുന്നതിനും ലക്ഷ്മീ ദേവിയുടെ ഐശ്വര്യം നേടുന്നതിനും ഈ ദിനം ശുഭകരമായി കണക്കാക്കപ്പെടുന്നു,.
ജ്യോതിഷപരമായി നോക്കുമ്പോൾ ഇത്തവണത്തെ അക്ഷയ തൃതീയയ്ക്ക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. ഈ ദിവസം വളരെ സവിശേഷമായ ഒരു ശുഭയോഗം രൂപം കൊള്ളുന്നു. 125 വർഷങ്ങൾക്ക് ശേഷം അക്ഷയ തൃതീയ നാളിൽ സൂര്യൻ, വ്യാഴം, ബുധൻ, രാഹു, യുറാനസ് എന്നിവ മേടരാശിയിൽ നില കൊള്ളും. ഈ നാളിൽ സൂര്യൻ മേടത്തിലും ചന്ദ്രൻ ഇടവത്തിലുമായിരിക്കും. ഇവ രണ്ടും അവയുടെ ഉന്നതരാശിയിലായിരിക്കും. ചന്ദ്രനും ശുക്രനും ഇടവം രാശിയിൽ നിൽക്കുന്നത് വളരെ ശുഭകരമായി കണക്കാക്കുന്നു. ഇത് പല രാശിക്കാർക്കും മികച്ച നേട്ടങ്ങൾ സമ്മാനിക്കും എന്നാണ് ജ്യോതിഷ പ്രവചനം. . അക്ഷയ തൃതീയയിൽ നേട്ടം ഉണ്ടാക്കുന്ന നാലാ രാശിക്കാർ ഇവരാണ്.
ഇടവം
ഇടവം രാശിക്കാർക്ക് അക്ഷയതൃതീയ ദിനത്തിലെ പഞ്ചഗ്രഹയോഗം നേട്ടങ്ങൾ നൽകും. വർഷങ്ങളായി തുടരുന്ന സാമ്പത്തികവും മാനസികവുമായ പ്രതിസന്ധികളും നീങ്ങും. ഭൗതീക സുഖങ്ങൾ കൈവരും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ ലഭിക്കും. പണത്തിലും സ്ഥാനമാനങ്ങളിലും വർദ്ധനയുണ്ടാകും. ജോലിസ്ഥലത്തെ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ഈ ദിവസം വെള്ളി വാങ്ങുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനില്‍ക്കും.
മേടം
അക്ഷയ തൃതീയ മേടം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും.. ഈ രാശിക്കാർക്ക് ജോലിയിൽ പുരോഗതി ഉണ്ടാകും. പുതിയ ഉഇത്തരവാദിത്വങ്ങൾ കൈവരും. വരുമാനം വർദ്ധിക്കുന്നതിന് സാദ്ധ്യതയുണ്ട്. ഗ്രഹങ്ങളുടെ ശുഭയോഗം അന്തസ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും, ഈ ദീവസം ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് നിങ്ങൾക്ക് ഒരിക്കലും അവസാനിക്കാത്ത നേട്ടങ്ങൾ നൽകും. പണവും സ്വർണവും ലഭിക്കും.
വൃശ്ചികം
വൃശ്ചിക രാശിക്കാർക്ക് അക്ഷയതൃതീയയിൽ വാഹനം വാങ്ങുന്നതിന് യോഗം. വസ്തുവിൽ നിക്ഷേപിക്കാൻ ഏറ്റവും നല്ല സമയമാണ്, ജോലിക്കാർക്ക് മേലുദ്യോഗസ്ഥരുടെ സഹകരണം ലഭിക്കും. നിങ്ങളുടെ രാശിയിൽ ചന്ദ്രന്റെയും ശുക്രന്റെയും ശുഭഭാവം മൂലം ബിസിനസിൽ ലാഭം ഉണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പുനരാരംഭിക്കും.
കര്‍ക്കടകം
കർക്കടക രാശിക്കാർക്ക് സമ്പത്തും ഐശ്വര്യവും ലഭിക്കും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. ശമ്പളത്തിൽ വർദ്ധനവിന് യോഗം. പുതിയ ബിസിനസ് ആരംഭിക്കുന്നതനി ഈ ദിവസം ശുഭകരമാണ്. ബിസിനസ് വർദ്ധിപ്പിക്കുന്നതിൽ വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |