'ഗഫൂർക്കാ ദോസ്ത്'എന്ന ഡയലോഗ് കേൾക്കാത്ത മലയാളികളുണ്ടാകില്ല. ആ പേര് കേൾക്കുമ്പോൾ തന്നെ മാമുക്കോയ എന്ന പേരും നമ്മുടെ മനസിൽ വരും. കോഴിക്കോടൻ ഭാഷാ പ്രയോഗത്തിലൂടെ നാല് പതിറ്റാണ്ടിലേറെ നമ്മളെ പൊട്ടിച്ചിരിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.
കോഴിക്കോട്ടുകാരുടെ സ്വന്തമായിരുന്നു മാമുക്കോയ. കോഴിക്കോട്ടുകാരനായതിൽ തനിക്ക് ഏറെ അഭിമാനുമുണ്ടെന്ന് മുൻപ് കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
'ഫുഡ് കൂടാതെ സംഗീതം, സാഹിത്യം ഇതിന്റെയൊക്കെയൊരു കൂട്ടായ്മയാണ് ഇവിടെ. വലിയൊരു ലോകം തന്നെയാ. ഞാൻ കോഴിക്കോട്ടുകാരനായതുകൊണ്ട് പൊക്കിപ്പറയുകയല്ല. കോഴിക്കോട്ടുകാരല്ലാത്തവർ നമ്മളോട് പറയുമ്പോൾ കേട്ട് മനസിലാക്കിയതാണ്. അത് കേൾക്കുമ്പോൾ നമുക്ക് ഉള്ളിലൊരു ആനന്ദമുണ്ടാകില്ലേ. അത് ആസ്വദിച്ചുവരുന്നതുകൊണ്ടാണ് കോഴിക്കോട്ടുകാരനെന്ന നിലയിൽ ഉള്ളിലൊരു അഭിമാനമുള്ളത്.'- എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |