തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടാൻ സാധിക്കാതെ വന്ന സാഹചര്യത്തിൽ ജനങ്ങൾ സംയമനം പാലിക്കണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭ്യർത്ഥിച്ചു. ജീവൻ പണയം വച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കുന്നത്. അവരുടെ മനോബലം ദുർബ്ബലപ്പെടുത്തുന്ന രീതിയിൽ പൊതു ജനങ്ങളിൽ നിന്ന് പ്രതിഷേധം ഉണ്ടാകരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ഇതിൽ നിന്ന് പിന്നോട്ടില്ല. ഇത്രയും നാൾ കാത്തിരുന്ന പ്രദേശ വാസികൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |