നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി 1.4 കോടി രൂപയുടെ സ്വർണം പിടികൂടി. പാലക്കാട് സ്വദേശി മുഹമ്മദ് ഷെമീർ, മലപ്പുറം സ്വദേശി ഷെരീഫ് എന്നിവരെ എയർ കസ്റ്റംസ് അറസ്റ്റുചെയ്തു.
കോലാലമ്പൂരിൽനിന്ന് കൊച്ചിയിലേക്ക് വന്ന മുഹമ്മദ് ഷെമീറിൽനിന്ന് 84 ലക്ഷംരൂപ വിലവരുന്ന 1784 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. നാല് ക്യാപ്സൂളുകളാക്കി 1199 ഗ്രാം സ്വർണം ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 585 ഗ്രാം സ്വർണം പേസ്റ്റ് രൂപത്തിൽ പ്ളാസ്റ്റിക്ക് കവറുകളിലാക്കി ധരിച്ചിരുന്ന ജീൻസിന്റെ ബോട്ടത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു യാത്രക്കാരനെ വിശദമായി പരിശോധിച്ചത്.
ദുബായിയിൽനിന്ന് കൊച്ചിയിലെത്തിയ ഷെരീഫിൽനിന്ന് 56 ലക്ഷംരൂപ വിലവരുന്ന 1254 ഗ്രാം സ്വർണമാണ് പിടികൂടിയത്. നാല് ക്യാപ്സൂളുകളായി സ്വർണം ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |