ചാരുംമൂട് : രണ്ടു കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി നൂറനാട് എക്സൈസിന്റെ പിടിയിലായി. കഴിഞ്ഞദിവസം രാത്രിയിൽ നൂറനാട് എക്സൈസ് സംഘം മാങ്കാംകുഴി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഓഡീഷ സ്വദേശി പിടിയിലാക്കുന്നത് മോഹന താലൂക്കിൽ, പിണ്ടിക വില്ലേജിൽ, കുരൻ നായിക് മകൻ സാനിയ നായിക്ക് (26) ആണ് പിടിയിലായത്. ചാരുംമൂട് ഭാഗത്ത് ഉള്ള മൊത്ത വിതരണക്കാർക്ക് വേണ്ടി കൊണ്ട് വരുന്ന വഴിയാണ് പ്രതി പിടിയിലാക്കുന്നത്. എക്സൈസ് ഇൻസ്‌പെക്ടർ അഖിലിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ പി.ആർ.പ്രശാന്ത്, പ്രിവന്റ്റീവ് ഓഫീസർമരായ ഗോപകുമാർ, സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ അനു, പ്രകാശ്, അരുൺ, റഫീഖ്, പ്രവീൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |