തളിപ്പറമ്പ് : ഉന്നത സ്ഥാനത്തുള്ള ചില മലയാളികളെക്കുറിച്ച് അഭിമാനം തോന്നുമ്പോൾ ചിലരെ ഓർത്ത് നാണിച്ച് തല താഴ്‌ത്തേണ്ട സ്ഥിതിയാണെന്ന് കഥാകൃത്ത് ടി. പദ്മനാഭൻ. സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് എതിരെ സംസാരിച്ച പി.ടി. ഉഷയെ രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പദ്മനാഭന്റെ പ്രതികരണം. തളിപ്പറമ്പ് മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ടേണിംഗ് പോയിന്റ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോഴും നിലപാടിൽ ഉറച്ചു നിന്ന ജോൺ ബ്രിട്ടാസ് എം.പി മലയാളികൾക്ക് അഭിമാനമാണ്. അതേസമയം, സ്ഥാനമാനങ്ങൾക്ക് വേണ്ടി നിലപാട് സ്വീകരിച്ച പി.ടി. ഉഷയെ ഓർത്ത് നാണിച്ച് തല താഴ്ത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ഗോപിനാഥ് മുതുകാട് എന്നിവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |