തിരുവനന്തപുരം: പ്രശസ്‌ത ഗായകൻ കമുകറ പുരുഷോത്തമന്റെ സ്‌മരണയ്‌ക്കായി കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയിട്ടുള്ള കമുകറ സംഗീത പുരസ്‌കാരത്തിന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാറിനെ തിരഞ്ഞെടുത്തു. പെരുമ്പാവൂർ ജി.രവീന്ദ്രനാഥ് ചെയർമാനും ഡോ.ദീപ്‌തി ഓംചേരി ഭല്ല, ഡോ.ആർ.ശ്രീലേഖ, പ്രൊഫ.അലിയാർ എന്നിവരുമായിരുന്നു ജൂറി. അമ്പതിനായിരം രൂപയും പ്രശസ്‌തിപത്രവും ആർട്ടിസ്റ്റ് ഭട്ടതിരി രൂപകല്പന ചെയ്‌ത ശില്പവുമടങ്ങുന്ന പുരസ്കാരം 20ന് 6 മണിക്ക് സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ നൽകും. അവാർഡ് സമർപ്പണ ചടങ്ങിനോടനുബന്ധിച്ച് 'ആവണി പൊന്നൂഞ്ഞാൽ' എന്ന പേരിൽ എം.ജി ശ്രീകുമാർ, കമുകറ പുരുഷോത്തമൻ എന്നിവർ പാടിയ ഗാനങ്ങൾ പ്രമുഖ ഗായകർ ആലപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |