ദുബായ്: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ജയം നേടിയതിന് പിന്നാലെ ഐ.സി.സി ഏകദിന റാങ്കിംഗിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തി പാകിസ്ഥാൻ. ഓസ്ട്രേലിയയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാകിസ്ഥാൻ ഒന്നാമതെത്തിയത്. ഇന്ത്യ മൂന്നാമതാണ്. പരമ്പര തുടങ്ങുമ്പോൾ 106 പോയിന്റുമായി അഞ്ചാം സ്ഥാനത്തായിരുന്നു പാകിസ്ഥാൻ. എന്നാൽ പിന്നീട് തുടർച്ചയായ നാല് ജയങ്ങളുമായി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയായിരുന്നു പാകിസ്ഥാൻ. ഇന്ന് നടക്കുന്ന അഞ്ചാം മത്സരത്തിലും ജയിച്ചാലെ പാകിസ്ഥാന് ഒന്നാം സ്ഥാനം നിലനിറുത്താനാകൂ.
നാലാം ഏകദിനത്തിൽ 102 റൺസിനാണ് പാകിസ്ഥാൻ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്ര്‌ചെയ്ത പാകിസ്ഥാൻ ക്യാപ്ടൻ ബാബർ അസമിന്റെ (107) സെഞ്ച്വറിയുടെ പിൻബലത്തിൽ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 43.4 ഓവറിൽ 232 റൺസിന് ഓൾഔട്ടായി. ഈ ഇന്നിംഗ്സോടെ ഏകദിനത്തിൽ വേഗത്തിൽ 5000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കാഡും ബാബർ സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |