വെള്ളറട: ക്ഷേത്ര കവർച്ചയ്ക്കിടയിൽ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി.കാരക്കോണം മുര്യത്തോട്ടം ശ്രീകണ്ഠശാസ്താ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിതുറന്ന് കവർച്ചയ്ക്ക് ശ്രമിക്കുന്നതിനിടയിലാണ് ഉച്ചക്കട സ്വദേശി ജോൺ പിടിയിലായത്.വെള്ളിയാഴ്ച രാത്രി 12.10ഓടെ ക്ഷേത്രത്തിനുള്ളിൽ നിന്നും ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് നാട്ടുകാർ എത്തുമ്പോൾ ശ്രീകോവിലിനുള്ളിലെ പൂട്ട് തകർത്ത നിലയിലായിരുന്നു.
തുടർന്ന് സമീപത്തെ ഉപക്ഷേത്രത്തിലെ പൂട്ടും പൊട്ടിക്കുകയായിരുന്നു.നാട്ടുകാരെത്തിയാണ് കള്ളനെ പിടികൂടിയത്. കഴിഞ്ഞവർഷവും ക്ഷേത്രത്തിലെ ചിലമ്പ് മോഷണം പോയിരുന്നു.പിടികൂടിയ മോഷ്ടാവിനെ വെള്ളറട പൊലീസിന് കൈമാറി.ഇയാൾ മറ്റു മോഷണ കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |