SignIn
Kerala Kaumudi Online
Friday, 29 March 2024 4.26 PM IST

''ഇത്രയുമായിട്ടും സ്വന്തം പ്രസ്താവനയെ ന്യായീകരിക്കുന്നത് താങ്കളുടെ പരാജയമല്ല, ഞങ്ങളുടേതാണ്''

sreejith-panicker-veena-g

കൊട്ടാരക്കയിൽ അദ്ധ്യാപകന്റെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രസ്താവനയിൽ പ്രതിഷേധം കനക്കുകയാണ്. കൊല്ലപ്പെട്ട വന്ദന ദാസ് ഹൗസ് സർജനാണെന്നും അത്ര എക്‌സ്‌പീരിയൻസ്‌ഡ് അല്ലെന്നും അതുകൊണ്ട് ഇങ്ങനെയൊരു ആക്രമണമുണ്ടായപ്പോൾ ഭയന്നിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഇതിനെതിരെ കടുത്ത വിമർശനമാണ് സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്നും ഉയരുന്നത്. എന്നാൽ തന്റെ വാക്കുകൾ മാദ്ധ്യമങ്ങളും പ്രതിപക്ഷവും വളച്ചൊടിക്കുകയാണെന്നുമായിരുന്നു വീണയുടെ പ്രതികരണം.

എന്നാൽ സ്വന്തം പ്രസ്താവനയെ ന്യായീകരിക്കാൻ ശ്രമിച്ചതുകൊണ്ടുള്ള അപക്വതയും അസ്വീകാര്യതയും വീണാ ജോ‌ർജിന് ബോധ്യപ്പെടുന്നില്ല എന്നത് മന്ത്രിയുടെ പരാജയമല്ല, ഞങ്ങളുടേതാണ് എന്ന് സമ്മതിക്കുന്നുവെന്ന പരിഹാസ പോസ്‌റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. സംസാരിക്കുമ്പോൾ കൊല്ലപ്പെട്ട ഡോക്ടറുടെ എക്സ്പീരിയൻസ് പരാമർശിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരുന്ന ഒരു ഡോക്ടർ ആയിരുന്നെങ്കിൽ ആ സാഹചര്യത്തിൽ എന്ത് ചെയ്യുമായിരുന്നു? പത്തുകൊല്ലം എക്സ്പീരിയൻസ് ആകുമ്പോൾ കരാട്ടെയും ഇരുപത് കൊല്ലം എക്സ്പീരിയൻസ് ആകുമ്പോൾ കളരിയും ഒന്നും ഡോക്ടർമാരെ പഠിപ്പിക്കുന്നില്ലല്ലോ!
എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ആ ഡോക്ടർ ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്ന അഭിപ്രായത്തിന്റെ അർത്ഥമെന്താണ് എന്നും ശ്രീജിത്ത് ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

''പ്രിയപ്പെട്ട ശ്രീമതി വീണാ ജോർജ്:
ആരെങ്കിലും പറഞ്ഞതു കേട്ട് അഭിപ്രായം പറയേണ്ട ആളല്ല താങ്കൾ. താങ്കൾ സംസാരിക്കുമ്പോൾ കൊല്ലപ്പെട്ട ഡോക്ടറുടെ എക്സ്പീരിയൻസ് പരാമർശിക്കേണ്ട യാതൊരു സാഹചര്യവും ഉണ്ടായിരുന്നില്ല. കൂടുതൽ എക്സ്പീരിയൻസ് ഉണ്ടായിരുന്ന ഒരു ഡോക്ടർ ആയിരുന്നെങ്കിൽ ആ സാഹചര്യത്തിൽ എന്ത് ചെയ്യുമായിരുന്നു? പത്തുകൊല്ലം എക്സ്പീരിയൻസ് ആകുമ്പോൾ കരാട്ടെയും ഇരുപത് കൊല്ലം എക്സ്പീരിയൻസ് ആകുമ്പോൾ കളരിയും ഒന്നും ഡോക്ടർമാരെ പഠിപ്പിക്കുന്നില്ലല്ലോ!
എക്സ്പീരിയൻസ് ഇല്ലാത്തത് കൊണ്ട് ആ ഡോക്ടർ ആക്രമണം ഉണ്ടായപ്പോൾ ഭയന്നു എന്ന അഭിപ്രായത്തിന്റെ അർത്ഥമെന്താണ്? എക്സ്പീരിയൻസ് ആകുമ്പോൾ ഒരു ഡോക്ടർ തനിക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഭയപ്പെടില്ല എന്നോ? ഡോക്ടർമാരുടെ എക്സ്പീരിയൻസ് കൂടുന്നതു പ്രകാരം നോർമലൈസ് ചെയ്യപ്പെടേണ്ട ഒന്നല്ലല്ലോ ആക്രമണം.
ഇത്രയുമായിട്ടും സ്വന്തം പ്രസ്താവനയെ ന്യായീകരിക്കാനാണ് താങ്കൾ ശ്രമിച്ചത്. അതിലെ അപക്വതയും അസ്വീകാര്യതയും താങ്കൾക്ക് ബോധ്യപ്പെടുന്നില്ല എന്നത് താങ്കളുടെ പരാജയമല്ല, ഞങ്ങളുടേതാണ്. സമ്മതിക്കുന്നു.
ആശംസകൾ'':
പണിക്കർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VEENA GEORGE, SREEJITH PANICKER, KOTTARAKKARA VANDANA MURDER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.