SignIn
Kerala Kaumudi Online
Friday, 15 May 2026 6.38 PM IST

ഭൂമി കൊടുക്കാത്തതു കൊണ്ടാണോ കേരളത്തിന് എയിംസ് അനുവദിക്കാത്തത്?​,​ മറുപടിയുമായി മന്ത്രി

veena-george

തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്തത് സംസ്ഥാന സർക്കാർ ഭൂമി ലഭ്യമാക്കാത്തതിനാലാണെന്ന വിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ ഉൾപ്പെടെ കേരളം സമർപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2024ൽ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് ലഭിച്ച കത്ത് സഹിതമാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചു എന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിസ് ഉൾപ്പെടും എന്നുമാണ്! കത്തിൽ പറഞ്ഞിരിക്കുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ വീണ്ടും രണ്ട് കേന്ദ്ര ബഡ്ജറ്റുകൾ കൂടി കഴിഞ്ഞെങ്കിലും എയിംസ് അനുവദിച്ചില്ലെന്നും വീണാ ജോർജ് വ്യക്തമാക്കി.

വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന് ന്യായീകരിച്ചു കഷ്ടപ്പെടുന്നവരോട് .

ഇത് 2024 ൽ കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ച കത്താണ്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ചതിന് ശേഷം ലഭിച്ച കത്തിൽ പറഞ്ഞിരിക്കുന്നത്, കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർത്ഥിച്ചു എന്നും അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിസ് ഉൾപ്പെടും എന്നുമാണ്! വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകൾ കൂടി കഴിഞ്ഞു.

എയിംസ് കണ്ടില്ല സർ!

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AIIMS, VEENA GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA