
ആലപ്പുഴ: ജെ.എസ്.എസിൽ നിന്ന് ആരും രാജിവച്ചിട്ടില്ലെന്നും, മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരാണ് കെ.കെ.ഷാജുവിനൊപ്പം സി.പി.എമ്മിൽ ചേരുന്നതെന്നും സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.വി.താമരാക്ഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുമ്പ് നേതാക്കളുടെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ പുറത്താക്കിയ കെ.ആർ.ഗൗരിഅമ്മയുടെ പേരും ചിത്രവും ഉണ്ടെങ്കിലേ നിലനിൽക്കാനാകൂവെന്ന സ്ഥിതിയിലേക്ക് ഇപ്പോൾ സി.പി.എം എത്തിയെന്നും വിമർശിച്ചു. കെ.പി.സുരേഷ്, ജോർജ്, പി.രാജു, ആർ.ശശീന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |