വണ്ടൂർ: വണ്ടൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രധാന വാതിൽ പുലർച്ചെ തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് താത്ക്കാലിക ജീവനക്കാരൻ കാളികാവ് പൂങ്ങോട് സ്വദേശി ഭഗവതിക്കളത്തിൽ ഷാക്കിറിനെ (24) മർദ്ദിച്ചതായി പരാതി. ഇതേ ആശുപത്രിയിൽ ചികിത്സയിലാണ് ഷാക്കിർ. മൂന്നു മാസം മുമ്പാണ് ഇവിടെ ജോലിയിൽ പ്രവേശിച്ചത്.
ഒമ്പതിന് പുലർച്ചെയാണ് സംഭവം. പ്രസവചികിത്സയ്ക്കു ശേഷം ഡിസ്ചാർജായി പോകുന്നതിനിടെ പ്രധാന വാതിൽ തുറന്നുകൊടുത്തില്ലെന്ന കാരണം പറഞ്ഞ് യുവതിയുടെ ഭർത്താവും സഹോദരനും ഷാക്കിറിനെ മർദ്ദിച്ചെന്നാണ് പരാതി. യുവതിയുടെ സഹോദരൻ ആഷിഖ്, ഭർത്താവ് മുജീബ് റഹ്മാൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |