കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ പരിധിയിൽ വരുന്ന കോടഞ്ചേരി, തുഷാരഗിരി, ചെമ്പുകടവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നിരവധി ഗർഭിണികൾ പ്രസവത്തിനെത്തുന്നുണ്ട്. ഗൗരവമുള്ള കേസുകളോ ആശുപത്രിയിലെ പരിമിതികൾ കൊണ്ടോ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്താൽ പോകാറില്ല. നിർബന്ധിച്ചാലും സമ്മതിക്കില്ല. സിസേറിയൻ ആവശ്യമാണെങ്കിലും സഹകരിക്കാറില്ല. വീട്ടിൽ പ്രസവിച്ച ശേഷം കുഞ്ഞുമായി ആശുപത്രിയിലെത്തുന്നവരുമുണ്ട്.
എട്ടോളം പ്രസവങ്ങൾ അടുത്തിടെ വീട്ടിൽ നടന്നിട്ടുണ്ടെന്നാണ് വിവരം. അന്യസംസ്ഥാന തൊഴിലാളികളായ ഗർഭിണികളും ചികിത്സയോട് സഹകരിക്കാറില്ല. മലയോരമേഖലയിലെ ഗർഭിണികളുടെ കണക്കെടുക്കാൻ ആശ വർക്കർമാരും പ്രയാസപ്പെടുന്നു. ഗർഭിണിയാണെന്ന വിവരം മറച്ചുവയ്ക്കുന്നതിനെ തുടർന്ന് പരിചരണം നൽകാനുമാകുന്നില്ല. പരിശോധനയ്ക്കും മടിക്കുന്നവരുമുണ്ട്. ഗോത്ര വിഭാഗങ്ങൾക്കിടയിൽ ശക്തമായ ബോധവത്കരണം ആവശ്യമാണ്.
ഫാർമസിയിൽ ചില സമയത്ത് മരുന്നു വാങ്ങാൻ തിക്കും തിരക്കുമാണ്. ഫാർമസിസ്റ്റുകളിൽ ഒരാൾ പ്രസവാവധിയിലാണ്. ഒരു മെയിൻ സൂപ്രണ്ട്, സ്റ്റോർ സൂപ്രണ്ട്, രണ്ട് ഫാർമസിസ്റ്റ് എന്നിവയാണ് അനുവദിക്കപ്പെട്ട തസ്തികകൾ. മുമ്പ് കളക്ടറേറ്റിൽ നിന്ന് ഒരാളെ പോസ്റ്റ് ചെയ്തിരുന്നെങ്കിലും ഇപ്പോഴില്ല. ഫാർമസിയിൽ മൂന്നു കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഉച്ചയ്ക്ക് മുമ്പ് മരുന്നുവിതരണം പൂർത്തിയാക്കാറുണ്ടെന്ന് അധികൃതർ പറയുന്നു.
ഉള്ള സൗകര്യം ഉപയോഗിക്കുന്നില്ലെന്ന്
പുതിയ ഓപ്പറേഷൻ തിയേറ്റർ കോംപ്ളക്സ് ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായെങ്കിലും മൈനർ ശസ്ത്രക്രിയകൾ മാത്രമാണ് ഇവിടെ നടത്തുന്നത്. മേജർ തിയേറ്റർ അങ്ങോട്ട് മാറ്റണമെന്നാണ് ആവശ്യം. എയർ കണ്ടീഷനും മൂന്ന് ഓപ്പറേഷൻ തിയേറ്ററും അനുബന്ധ സൗകര്യങ്ങളും ഇവിടെയുണ്ട്. മാറ്റിയാൽ ലേബർ റൂമിനും സൗകര്യപ്രദമാകും. ധാരാളം അമ്മമാരും കുട്ടികളും ചികിത്സക്കെത്തുന്നതിനാൽ ഇതിന് പ്രത്യേക വിഭാഗം തുടങ്ങണമെന്ന് അധികൃതർ പറയുന്നു. എക്‌സ്രെ, സ്‌കാനിംഗ്, ലാബ് പരിശോധനകൾ, ഒ.പി. ടിക്കറ്റ് എന്നിവയിൽ നിന്ന് ലഭിക്കുന്നതാണ് എച്ച്.എം.സിയുടെ വരുമാനം. ഇതുകൊണ്ടും പഞ്ചായത്ത്, ബളോക്ക് വിഹിതം കൊണ്ടും വികസനം സാദ്ധ്യമാകില്ല.
ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി (എച്ച്.എം.സി) നിയമിച്ച ജീവനക്കാർ.... 72
ഇവരുടെ ശമ്പളച്ചെലവ്....11 ലക്ഷം
എച്ച്.എം.സി വരുമാനം....14 ലക്ഷം
അമ്മയും കുഞ്ഞും പ്രത്യേക വിഭാഗത്തിന് വേണ്ടത്
ഗൈനക്കോളജിസ്റ്റുകൾ.... 7
അനസതേഷ്യസ്റ്റ്.... 2
പീഡിയാട്രീഷ്യൻ.... 3
ബ്ളഡ് ബാങ്ക്.... 1
പ്രതിദിനം നടക്കുന്ന ഡയാലിസിസ്.... 36
ഒരു ഡയാലിസ് നിരക്ക്.... 900 രൂപ
സ്വകാര്യ സ്ഥാപനങ്ങളിൽ 1,500 മുതൽ
പട്ടികവർഗ്ഗ ചികിത്സാഫണ്ട് കിട്ടാനുള്ളത് 1 കോടി
വികസനം കൊണ്ടുവരാനാണ് ശ്രമം. മുടങ്ങിക്കിടക്കുന്ന കെട്ടിടം പണിയുടെ രണ്ടാംഘട്ടം തുടങ്ങണം. ഓർത്തോവിഭാഗത്തിൽ സർജറി ടേബിളിൽ ഉപയാഗിക്കാവുന്ന സ്‌കാനർ വൈകാതെ എത്തും. രോഗികളുടെ വിവരം ഓൺലൈനായി ലഭിക്കത്തക്കവിധം ഇ ഹെൽത്ത് സംവിധാനം നടപ്പാക്കും.
ഡോ. ഗോപാലകൃഷ്ണൻ, ആശുപത്രി സൂപ്രണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |