ബെംഗളൂരു: ബെംഗളൂരുവിൽ ജൂൺ-ജൂലൈ മാസങ്ങളിലായി നടക്കുന്ന സൗത്ത് ഏഷ്യൻ ഫുട്‌ബാൾ ഫെഡറേഷൻ ടൂർണമെന്റിൽ (സാഫ് കപ്പ്) പങ്കെടുക്കാൻ പാകിസ്ഥാൻ ടീം ഇന്ത്യയിലെത്തുമെന്ന് ആൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷൻ സെക്രട്ടറി ഷാജി പ്രഭാകരൻ അറിയിച്ചു.
ഇന്ത്യയെയും പാകിസ്ഥാനെയും കൂടാതെ ലെബനൻ, കുവൈത്ത്, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ എട്ട് ടീമുകളാണ് ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഫിഫയുടെ സസ്‌പെൻഷൻ കാരണം ശ്രീലങ്ക പങ്കെടുക്കുന്നില്ല. മാലിദ്വീപാണ് നിലവിലെ ചാമ്പ്യന്മാർ. ഇന്ത്യ എട്ട് തവണ കിരീടം നേടിയിട്ടുണ്ട്. ഇന്ത്യ ഇത് നാലാം തവണയാണ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
ജൂൺ 21 മുതൽ ജൂലായ് 4 വരെയാണ് ടൂർണമെന്റ്.
ലെബനനും കുവൈത്തും ഇത്തവണ സാഫ് ഫുട്‌ബാളിനുണ്ട്. കഴിഞ്ഞ മാർച്ചിൽ നടന്ന സാഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയിൽ സാഫ് പരിധിക്ക് പുറത്തുള്ള രണ്ട് ടീമുകളെ ടൂർണമെന്റിൽ പങ്കെടുപ്പിക്കാമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ലെബനനും കുവൈത്തും മത്സരത്തിനെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |