തിരുവനന്തപുരം: അഴിമതിയുടെ കാര്യത്തിൽ ഏറ്റവും വലിയ അവാർഡ് കിട്ടേണ്ട നിലയിലേക്കാണ് ഇടത് സർക്കാർ പോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ചോദിക്കാനും പറയാനും പാർട്ടിയിലോ മുന്നണിയിലോ ആരുമില്ല. പ്രതിപക്ഷത്തോടും ജനങ്ങളോടും മറുപടി പറയാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയൽ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തല്ലിപ്പൊളി ഇ-പോസ് മെഷീൻ വലിയ വില കൊടുത്തു വാങ്ങി കമ്മിഷൻ അടിച്ചതിന്റെ ഫലമാണ് റേഷൻ ഉപഭോക്താക്കൾ അനുഭവിക്കുന്നത്. ഇവിടെ എന്തു നടന്നാലും മുഖ്യമന്ത്രിക്ക് ഒന്നുമില്ല. പിണറായിയും നരേന്ദ്ര മോദിയും ഒരേ തൂവൽപ്പക്ഷികളാണ്. പ്രതിപക്ഷത്തോട് മറുപടി പറയാൻ രണ്ടു പേരും തയ്യാറല്ല. എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കെതിരായ പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |