കൊച്ചി: വരവിൽ കവിഞ്ഞ് സ്വത്തു സമ്പാദിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മുൻ ആരോഗ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് നൽകി. തിങ്കളാഴ്ച രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണം.
കഴിഞ്ഞമാസം 20ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങൾ ഉന്നയിച്ച് ഒഴിവായിരുന്നു. 2011-16ൽ ആരോഗ്യമന്ത്രിയായിരുന്ന കാലത്തെ ഇടപാടുകളുടെ പേരിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർച്ചയായാണ് ഇ.ഡിയുടെ നടപടി. ശിവകുമാറിന്റെ ബിനാമിയായി പ്രവർത്തിച്ചെന്ന് സംശയിക്കുന്ന ചിലരെയും ഇ.ഡി ചോദ്യം ചെയ്തേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |