തിരുവനന്തപുരം: അനന്തപുരിയെ ആവേശത്തിരയിലാഴ്‌ത്താൻ കേരളകൗമുദി ന്യൂ രാജസ്ഥാൻ മാർബിൾസ് 'മേയ് ഫ്ലവർ 2023' ഞായറാഴ്ച വൈകിട്ട് ആറിന് കവടിയാർ ഉദയ്‌പാലസ് കൺവെൻഷൻ സെന്ററിൽ നടക്കും. ആൽമരം മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്നാണ് ഇത്തവണ മേയ് ഫ്ലവറിന് മിഴിവേകുന്നത്.
പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ ഒന്നിച്ചുപഠിച്ച സംഗീതത്തെ അത്രത്തോളം ഇഷ്‌ടപ്പെടുന്ന ഒരുസംഘം ഗായകരുടെ കൂട്ടമാണ് ആൽമരം ബാൻഡ്. അജയ്, രോഹിൻ, അക്ഷയ്, പ്രണവ്, പ്രത്യുഷ്, സാരംഗ്, വൈഷ്‌ണവ്, അൻഷാദ്, ശങ്കർ, ശ്രീഹരി, ലിജു എന്നിവരടങ്ങുന്ന സംഗീത കൂട്ടായ്‌മ ഇന്ന് സിനിമാലോകത്തും ചുവടുവച്ച് കഴിഞ്ഞു. ഗിറ്റാറും കഹോണും മാത്രം പശ്ചാത്തലത്തിൽ ഉപയോഗിച്ച് തങ്ങളുടെ വോക്കൽ പ്രസൻസും ആറ്റിറ്റ്യൂഡും കൊണ്ട് ആൽമരം സദസിനിടയിൽ സൃഷ്‌ടിക്കുന്ന വൈബ് ചെറുതല്ല. ഒരേ മനസോടെ ഒരേ സ്വരത്തിൽ പാടുന്ന ആൽമരസംഘത്തിനൊപ്പം താളം പിടിക്കാൻ അന്തപുരി ഒഴുകിയെത്തുന്ന കാഴ്‌ചയ്‌ക്കാണ് തിരുവനന്തപുരം സാക്ഷിയാകാൻ പോകുന്നത്.
ഓരിലത്താളിയും കൊഞ്ചികൊഞ്ചിയും ചാന്തുകുടഞ്ഞൊരു സൂര്യനുമൊക്കെ ഒരു സംഘം ഗായകർ ഒരുമിച്ച് പാടുന്നത് കേൾക്കാൻ വേദിയൊരുക്കുകയാണ് കേരളകൗമുദി മേയ്ഫ്ലവർ. ആൽമരം ടീമിനൊപ്പം നമുക്കും താളമിടാം, ഏറ്റുപാടാം, ഹൃദയം തുറന്ന് ആസ്വദിക്കാം....
മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണിരാജു, വി.കെ.പ്രശാന്ത് എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യവും മേയ് ഫ്ലവറിലുണ്ടാകും. മുഖ്യ സ്‌പോൺസറായ ന്യൂരാജസ്ഥാൻ മാർബിൾസിനൊപ്പം സഫയർ കോച്ചിംഗ് സെന്റർ, ജ്യോതിസ് സെൻട്രൽ സ്‌കൂൾ, നിംസ് ഹാർട്ട് ഫൗണ്ടേഷൻ, എസ്.കെ.ഹോസ്‌പ്പിറ്റൽ, എന്നിവരാണ് മറ്റ് സ്‌പോൺസർമാർ. ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ പിന്തുണയോടെ നടക്കുന്ന ചടങ്ങിന്റെ റേഡിയോ പാർട്‌ണർ 93.7 ബിഗ് എഫ്.എം ആണ്.
സൗജന്യ പാസുകൾക്ക്: 04717117000, 04712461050, 04712461010.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |