മാതാപിതാക്കൾ ഹീറോയാകുന്ന പല വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അവരുടെ അശ്രദ്ധ കൊണ്ട് അപകടത്തിൽ പെടുന്ന കുഞ്ഞുങ്ങളെ രക്ഷിപ്പെടുത്തുന്നത് ഹീറോയിസമായി കണക്കാക്കാനാകില്ല. അങ്ങനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഒരു ഓഫീസിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളായിരുന്നു അത്.
ഒരു ഓഫീസ് കെട്ടിടത്തിന്റെ നാലാം നിലയിലേയ്ക്ക് ലിഫ്റ്റിൽ വന്നിറങ്ങുകയായിരുന്നു ഒരു അമ്മയും മകനും. കുഞ്ഞിന്റെ കൈയിൽ അമ്മ മുറുകെ പിടിച്ചിട്ടാണ് വരുന്നത്. ഒരു ഫോൺ കോൾ വന്നതോടെ ഒരു നിമിഷം അമ്മ കുഞ്ഞിന്റെ കൈ ഒന്നുവിട്ടുപോയി. പെട്ടെന്ന് തന്നെ കുഞ്ഞ് നാലാം നിലയിലെ ബാൽക്കണിയുടെ നോക്കുകയും വിടവിലൂടെ താഴേയ്ക്ക് തെന്നി നീങ്ങുകയും ചെയ്തു.
പകച്ച് നിൽക്കാതെ നിമിഷനേരം കൊണ്ട് അമ്മ കുഞ്ഞിനെ പിടിക്കുന്നു. കാലിലായിരുന്നു അമ്മയ്ക്ക് പിടുത്തം കിട്ടിയത്. കുഞ്ഞ് തലകീഴായ് തൂങ്ങി കിടന്നു. ഇതിനിടയിൽ ഇതു കണ്ടു നിന്ന ഒരാൾ കുഞ്ഞിനെ പിടിക്കാനായി താഴേയ്ക്ക് ഓടിയിറങ്ങുന്നതും വീഡിയോയിൽ കാണുന്നുണ്ട്. എന്നാൽ അമ്മയുടെ സ്നേഹത്തിനും ധെെര്യത്തിനും മുന്നിൽ ഒന്നും ചെയ്യേണ്ടി വന്നില്ല. കുഞ്ഞിന്റെ കാലിൽ പിടിച്ച് അമ്മ കുഞ്ഞിനെ പൊക്കിയെടുത്തു. ആ അമ്മയെ അഭിന്ദിച്ച് സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |