പാരീസ് : കളിമൺ കോർട്ടിലെ ടെന്നിസ് പൂരം ഫ്രഞ്ച് ഓപ്പൺ ഗ്രാൻസ്ലാം ടൂർണമെന്റിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യനും 14 തവണ റൊളാംഗ് ഗാരോയിൽ കിരീടമുയർത്തിയ സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽ പരിക്ക് മൂലം ഇത്തവണ കളിക്കാനിറങ്ങുന്നില്ല. 86 വർഷത്തിന് ശേഷം ഇക്കുറി ഫ്രഞ്ച് ഒാപ്പൺ മെയിൻ ഡ്രോയിൽ ചൈനീസ് താരങ്ങളുണ്ടാവും.വു ഇബ്‌ലിംഗ്,ഷാംഗ് ഷിഷൻ എന്നിങ്ങനെ രണ്ട് ചൈനീസ് താരങ്ങളാണ് ഇത്തവണ ക്വാളിഫയർ കടന്ന് എത്തിയിരിക്കുന്നത്. 1937ൽ ചോയ് -വായ് ച്യുവേനാണ് അവസാനമായി ഫ്രഞ്ച് ഓപ്പണിൽ കളിച്ച ചൈനാക്കാരൻ. 23-ാം ഗ്രാൻസ്ളാം കിരീടം നേടി ഇപ്പോൾ നദാലിനൊപ്പം പങ്കിടുന്ന ഗ്രാൻസ്ളാം വാഴ്ചയുടെ റെക്കാഡ് ഒറ്റയ്ക്ക് സ്വന്തമാക്കാനെത്തിയിരിക്കുന്ന സെർബ് സെൻസേഷൻ നൊവാക്ക് ജോക്കോവിച്ച്, സ്‌റ്റെഫാനൊസ് സിറ്ര്‌സിപാസ്, ജോൺ ഇസ്നർ എന്നിവരു പുരുഷ സിംഗിൾസിൽ ആദ്യ ദിനം കോർട്ടിലിറങ്ങും. വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ ഇഗ സ്വിയാറ്റക്, കോക്കോ ഗൗഫ്, വിക്ടോറിയ അസരങ്ക, അലിസ കോർണറ്റ് എന്നിവർക്കെല്ലാം ആദ്യദിനം മത്സരമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |