കരോളിന പ്ളിസ്കോവ ആദ്യ റൗണ്ടിൽ പുറത്ത്
നൊവാക്ക് ജോക്കോവിച്ച് രണ്ടാം റൗണ്ടിൽ
പാരീസ് : മുൻ ലോക ഒന്നാം നമ്പർ വനിതാതാരം കരോളിന പ്ളിസ്കോവ ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ പുറത്തായി. 2017ലെ ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിസ്റ്റായ പ്ളിസ്കോവയ്ക്ക് അമേരിക്കൻ താരമായ സൊളാനേ സ്റ്റീഫൻസാണ് ഫസ്റ്റ് റൗണ്ടിൽതന്നെ റിട്ടേൺ ടിക്കറ്റ് നൽകിയത്. 6-0,6-4 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സ്റ്റീഫൻസിന്റെ ജയം. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റീന മ്ളാഡനോവിച്ചിനെ 7-5,6-1 എന്ന സ്കോറിന് അമേരിക്കൻ ക്വാളിഫയർ കൈലാ ഡേ തോൽപ്പിച്ചു.
പുരുഷ സിംഗിൾസിൽ മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് ആദ്യ റൗണ്ടിൽ വിജയം നേടി. അമേരിക്കയുടെ അലക്സാണ്ടർ കൊവാസേവിച്ചിനെ 6-2,6-3,7-6 എന്ന സ്കോറിനാണ് നൊവാക്ക് കീഴടക്കിയത്. മറ്റൊരു ഒന്നാം റൗണ്ട് മതണസരത്തിൽ ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിനി 6-4,6-4,6-3 എന്ന സ്കോറിന് കാനഡയുടെ ആഗർ അലിയാസിമയെ തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |