ഇടുക്കി : മിഷൻ അരിക്കൊമ്പൻ തുടരുമെന്ന് തമിഴ്‌നാട് സഹകരണ മന്ത്രി ഐ.പെരിയസ്വാമി അറിയിച്ചു. ആനയെ പിടികൂടി ഉൾക്കാട്ടിൽ വിടുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പൻ ആക്രമണകാരിയല്ല, സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച് ഉപദ്രവിക്കൂവെന്നും മന്ത്രി കുമളിയിൽ പറഞ്ഞു. അരിക്കൊമ്പനെ പിടികൂടാനുള്ള തമിഴ്‌നാട് വനംവകുപ്പിന്റെ ശ്രമം ഇന്ന് അഞ്ചാംദിവസം പൂർത്തിയാക്കുകയാണ്. ആന ഷൺമുഖനദി ഡാമിനോട് ചേർന്നുള്ള വനമേഖലയിലൂണ്ടെന്നാണ് റേഡിയോ കോളർ സിഗ്നലിൽ നിന്ന് മനസിലാകുന്നത്. രണ്ട് ദിവസമായി അരിക്കൊമ്പൻ ഈ മേഖലയിൽ തുടരുകയാണ്.
തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യസംഘം രണ്ട് ടീമായി തിരിഞ്ഞാണ് ആനയെ നിരീക്ഷിക്കുന്നത്. ആദിവാസി സംഘവും ഇവർക്കൊപ്പമുണ്ട്, ജനവാസ മേഖലയിൽ കാട്ടാനയെത്തിയാൽ പിടികൂടാനുള്ള നീക്കങ്ങളുമായാണ് തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യസംഘം മുന്നോട്ട് പോകുന്നത്. അരിക്കൊമ്പന്റെ സാന്നിദ്ധ്യം മൂലം മേഘമലയിലേക്കുള്ള വിനോദസഞ്ചാരികൾക്കുള്ള പ്രനേശനം നിരോധിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |