ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കത്തനാർ ദി വെെൽഡ് സോർസററിന്റെ' ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയായി. 43 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. രണ്ടാം ഷെഡ്യൂൽ ഉടനെ പ്രതീക്ഷിക്കാമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആർ രാമാനന്ദ് ഫേസ്ബുക്കിൽ കുറിച്ചു. 570 പേരുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന് അദ്ദേഹം അറിയിച്ചു.
കടമറ്റത്ത് കത്തനാറുടെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ്. നൂതന സാങ്കേതികവിദ്യയുടെ പിൻബലത്തിലാണ് ചിത്രം ഒരുക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കത്തനാർ നിർമ്മിക്കുന്നത്. ഫിലിപ്‌സ് ആൻഡ് മങ്കിപ്പെൻ, ഹോം എന്നി ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കത്തനാർ. 200 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്ക് വേണ്ടി വരികയെന്ന് നേരത്തെ സംവിധായകൻ പറഞ്ഞിരുന്നു. ഏപ്രിൽ അഞ്ചിനാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |