തിരുവനന്തപുരം: കേരള സർവകലാശാലാ ഡീനും സെന്റർ ഫോർ കൾചറൽ സ്റ്റഡീസ് ഡയറക്ടറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിന്റെ വകുപ്പദ്ധ്യക്ഷയുമായ പ്രൊഫസർ മീന ടി പിള്ളയുടെ ‘അഫക്ടീവ് ഫെമിനിസംസ് ഇൻ ഡിജിറ്റൽ ഇന്ത്യ: ഇന്റിമേറ്റ് റിബൽസ്’ എന്ന പുസ്തകം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പ്രകാശനം ചെയ്തു. ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ എം.വി. നാരായണന് പുസ്‌തകം നല്കിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചു.
കേരളത്തിലെ സ്ത്രീമുന്നേറ്റ പ്രവർത്തനങ്ങൾക്ക് വലിയ സംഭാവന നല്കാൻ ഈ പുസ്തകത്തിന് സാധിക്കുമെന്ന് മന്ത്രി ബിന്ദു ആശംസിച്ചു. കേരള പി എസ് സി മുൻ മെമ്പറും സ്ത്രീപ്രവർത്തകയുമായ ആർ പാർവതീ ദേവി പുസ്തകം പരിചയപ്പെടുത്തി. ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനും എച്ച്. ആർ. ഡി. സി. ഡയറക്ടറുമായ പ്രൊഫസർ പി പി അജയകുമാർ ചടങ്ങിന് നന്ദി അറിയിച്ചു.
ടെയിലർ ആൻഡ് ഫ്രാൻസിസ് ലണ്ടൻ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഗ്ലോബൽ എഡിഷൻ കഴിഞ്ഞവർഷം പുറത്തിറങ്ങിയിരുന്നു. റൂട്ട്ലഡ്ജ്, ഇന്ത്യ പ്രസിദ്ധീകരിച്ച സൗത്ത് ഏഷ്യൻ എഡിഷന്റെ പ്രകാശനമാണ് ഇന്നലെ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |