SignIn
Kerala Kaumudi Online
Friday, 20 September 2024 7.37 PM IST

പി.എസ്.സി അഭിമുഖം

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം; പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (കാറ്റഗറി നമ്പർ 387/2020) തസ്തികയിലേക്കുളള ആദ്യഘട്ട അഭിമുഖം 7, 8, 9 തീയതികളിൽ പി.എസ്.സി പാലക്കാട് ജില്ലാഓഫീസിൽ നടത്തും.

ഒ.എം.ആർ പരീക്ഷ

സീനിയർ ഇൻസ്‌പെക്ടർ (ലീഗൽ മെട്രോളജി) (കാറ്റഗറി നമ്പർ 158/2020), ഇൻസ്‌പെക്ടർ ഒഫ് ലീഗൽ മെട്രോളജി (കാറ്റഗറി നമ്പർ 485/2022) തസ്തികയിലേക്ക് 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്യണം.

അർഹതാനിർണയ പരീക്ഷ

കേരള സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/അപ്പർ ഡിവിഷൻ ടൈപ്പിസ്റ്റ് എന്നിവരിൽ നിന്നും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ (കാറ്റഗറി നമ്പർ 01/2023) തസ്തികയിലേക്ക് തസ്തികമാറ്റം വഴി നിയമനം ലഭിക്കുന്നതിന് വേണ്ടിയുള്ള അർഹതാ നിർണയപരീക്ഷ പി.എസ്.സി എറണാകുളം ഓൺലൈൻ പരീക്ഷാ സെന്ററിൽ 16ന് രാവിലെ 8.30 മുതൽ 11.15 മണി വരെ ഓൺലൈനായി നടത്തും.

വകുപ്പുതല പരീക്ഷ

മദ്രാസ് ഹിന്ദു റിലിജിയസ് ആൻഡ് ചാരിറ്റബിൾ എഡോവ്‌മെന്റ് (ആക്ട് ആൻഡ് റൂൾസ്) വകുപ്പുതല പരീക്ഷ (സ്‌പെഷ്യൽ ടെസ്റ്റ് - ജനുവരി 2023) 16, 17 തീയതികളിൽ ഓൺലൈനായി പി.എസ്.സി കോഴിക്കോട് ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ നടത്തും. ടൈംടേബിൾ, സിലബസ് എന്നിവ വെബ്‌സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PSC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.