കൊച്ചി: ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് കട്ടപ്പനയിൽ നിന്ന് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച 17കാരി ആൻമരിയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് ആശുപത്രിവൃത്തങ്ങൾ. ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ തന്നെ തുടരുകയാണെന്നും 72 മണിക്കൂർ നിരീക്ഷണം പൂർത്തിയായ ശേഷമേ തുടർ ചികിത്സ സംബന്ധിച്ച് തീരുമാനിക്കുകയുള്ളൂവെന്നുമാണ് സൂചന.
പള്ളിയിൽ കുർബാനയ്ക്കിടെ ഹൃദയാഘാതമുണ്ടായ ആൻമരിയെ 2 മണിക്കൂർ 40 മിനിറ്റിലാണ് 132 കിലോമീറ്റർ താണ്ടി കട്ടപ്പനയിൽ നിന്ന് കൊച്ചിയിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |