ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മങ്ങിയ വെളിച്ചത്തിൽ ബൈക്കിനടുത്ത നിൽക്കുന്ന മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. . കട്ടത്താടിയും പോണിടെയിലും കൂളിംഗ് ഗ്ലാസുമായി സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി എത്തുന്നത്.
സരിഗമ ഫിലിം സ്റ്റുഡിയോ യുഡ്‌ലീ ഫിലിംസും തിയേറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ബസൂക്കയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
സരിഗമ ഫിലിം സ്റ്റുഡിയോ യുസ്‌ഡീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർക്കൊപ്പം തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ക്രൈംഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോ . ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |