കോഴിക്കോട്: ഡോക്‌ടർ ദമ്പതിമാർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ. കോഴിക്കോട് മലാപ്പറമ്പിൽ ഡോ. റാം മനോഹർ (75), ഭാര്യ ഡോ. ശോഭ മനോഹർ (68) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തുവെന്ന് പൊലീസ് അറിയിച്ചു.
തങ്ങൾ നിത്യരോഗികളാണെന്നും അതിനാൽ മകൾക്കും മരുമകനും ഭാരമാകാനില്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഫീനോ ബാർബിറ്റോൺ എന്ന ഗുളിക അമിത അളവിൽ കഴിച്ചതാണ് മരണ കാരണമെന്നാണ് വിവരം.
കോഴിക്കോട് സ്വദേശികളായ റാം മനോഹറും ശോഭയും വർഷങ്ങളായി തൃശൂരിലാണ് ജോലി ചെയ്തിരുന്നത്. ആറുമാസം മുൻപ് ഇവർ കോഴിക്കോടെത്തി മലാപ്പറമ്പ് കോളനിയിൽ താമസം തുടങ്ങുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ 1056, 0471 2552056).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |