പാരീസ് : തുടർച്ചയായ അഞ്ചാം സീസണിലും ഫ്രഞ്ച് ലീഗ് വൺ ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കി പി.എസ്.ജിയുടെ സൂപ്പർ താരം കിലിയൻ എംബാപ്പെ. ഈ സീസണിൽ 29 ഗോളുകളാണ് എംബാപ്പെ നേടിയത്.ഫ്രഞ്ച് ലീഗിൽ തുടർച്ചയായി അഞ്ച് സീസണുകളിൽ ടോപ് സ്‌കോററാകുന്ന രണ്ടാമത്തെ മാത്രം താരമാണ് എംബാപ്പെ. ഒളിമ്പിക് മാഴ്‌സെയുടെ ജീൻ പിയറി പാപ്പിനാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 1987 മുതൽ 1992 വരെയാണ് ജീൻ പിയറി ടോപ് സ്‌കോററായിരുന്നത്. ലിയോണിന്റെ അലക്‌സാണ്ടർ ലക്കസെറ്റെയാണ് സീസണിൽ ഗോളടിയിൽ രണ്ടാം സ്ഥാനത്ത്. മുൻ ആഴ്‌സനൽ താരമായ ലക്കസെറ്റെ 27 ഗോളുകൾ നേടി എംബാപ്പെയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |