കീവ് : മദ്ധ്യയുക്രെയിൻ നഗരമായ നിപ്രോയിൽ ഇന്നലെ പുലർച്ചെയുണ്ടായ റഷ്യൻ വ്യോമാക്രമണത്തിൽ രണ്ട് വയസുകാരി കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മയുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ അഞ്ച് പേർ കുട്ടികളാണ്. അതേ സമയം, റഷ്യ ആക്രമണത്തോട് പ്രതികരിച്ചിട്ടില്ല. കീവിന്റെ സമീപ പ്രദേശങ്ങളെയും മിസൈലുകൾ ലക്ഷ്യമാക്കിയെങ്കിലും എല്ലാ മിസൈലുകളെയും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയിൻ സൈന്യം അറിയിച്ചു. അതേ സമയം, യുക്രെയിനോട് ചേർന്ന റഷ്യൻ അതിർത്തി പ്രദേശമായ ബെൽഗൊറോഡിൽ ഷെല്ലാക്രമണം തുടരുകയാണ്. ശനിയാഴ്ച ഇവിടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. അതിർത്തിയോട് ചേർന്ന് താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഉടൻ മാറണമെന്ന് റഷ്യൻ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |