തിരുവനന്തപുരം: സ്വകാര്യബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ഓൾ കേരള ബസ് പ്രൈവറ്റ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ (എ.കെ.എസ്.പി.ബി.ഒ.എഫ്) സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് സെക്രട്ടറിയേറ്റ് നടയിൽ അനിശ്ചിത നിരാഹാരസമരം ആരംഭിച്ചു. യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ ഉദ്‌ഘാടനം ചെയ്‌തു. ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് കമ്മിഷനെ നിയമിക്കുക,ദീർഘകാലമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പിടിച്ചെടുക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക,വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി പരിഷ്‌ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം. സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മുൻ മന്ത്രി സി. ദിവാകരൻ,ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്,മുൻ എം.എൽ.എ. ജോണി നെല്ലൂർ,ഫെഡറേഷൻ ഭാരവാഹികളായ ആർ.കെ.വി. സന്തോഷ്,ലോറൻസ് ബാബു,ഹംസ ഏരിക്കുന്നൻ,ശരണ്യ മനോജ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |