ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിന് മലയാള സിനിമയിലെ താരങ്ങൾ എത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. അബുദാബി എമിറേറ്റ്സ് പാലസിലാണ് വിവാഹ ചടങ്ങ് നടന്നത്. മോഹൻലാൽ - ഭാര്യ സുചിത്ര, മമ്മുട്ടി - ഭാര്യ സുൽഫത്ത്, ജയറാം, പാർവതി, കാളിദാസ് ജയറാം, മാളവിക, ദീലിപ്, കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ- ഭാര്യ പ്രിയ, ജയസൂര്യ - ഭാര്യ സരിത, ആസിഫ് അലി - ഭാര്യ സമ, ടൊവിനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ മോഹൻലാലിനൊപ്പം ദീലിപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മി നിൽക്കുന്ന ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂരാണ് ഈ ചിത്രം പകർത്തിയത്. മഹാലക്ഷ്മിയെ മാമാട്ടിയെന്നും വിളിക്കാറുണ്ട്. ദീലിപിന്റെയും കാവ്യയുടെയും കൂടെ വിവാഹ ചടങ്ങിനെത്തിയ മാമാട്ടിയുടെ നിരവധി ചിത്രങ്ങളുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |