തിരുവനന്തപുരം: വിദ്യയുമായി ബന്ധപ്പെട്ട വ്യാജ രേഖ ചമയ്‌ക്കൽ കേസ് എസ്.എഫ്.ഐയുടെ മുകളിൽ കെട്ടേണ്ട കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു. എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളെട് പ്രതികരിക്കുകയായിരുന്നു..
വ്യാജരേഖ ചമയ്‌ക്കലിൽ തനിക്ക് പങ്കുണ്ടെന്ന് വരെ ആരോപണം ഉയർത്തിയവരുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഒരു തെളിവും ഇവർ പുറത്തുവിട്ടിട്ടില്ല. ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണ് സംഘടനയെ ഇല്ലായ്‌മ ചെയ്യാനുളള ശ്രമം നടത്തുന്നത്. അതത്ര നിഷ്‌കളങ്കമായ ശ്രമമല്ല. മാർക്ക്‌ലിസ്റ്റ് വിവാദത്തിൽ കൃത്യമായ അന്വേഷണം നടത്തണം. വ്യാജരേഖയുമായി തന്നെ ബന്ധിപ്പിക്കാൻ തെളിവുകളുണ്ടെന്ന് വാദിക്കുന്ന കെ.എസ്.യു നേതാക്കൾ എന്തുകൊണ്ട് തെളിവുകൾ പുറത്ത് വിടുന്നില്ലെന്നും ആർഷോ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |