കൊച്ചി: സംസ്ഥാനത്ത് ഇന്നലെ സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5550 രൂപയും പവന് 80 രൂപ കുറഞ്ഞ് 44,400 രൂപയിലുമെത്തി. വെള്ളിയാഴ്ച പവന് 320 രൂപ വർദ്ധിച്ച് 44,480 രൂപയിൽ എത്തിയിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവില കൂടിയും കുറഞ്ഞുമിരിക്കുകയാണ്. ഈമാസത്തെ ഏറ്റവും ഉയർന്ന വിലയായ 44,800 എന്ന നിരക്കിലെത്തിയത് ജൂൺ രണ്ടിനായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ എട്ടിലെ 44,160 രൂപയാണ്. മെയ് മാസത്തിൽ സ്വർണവില റെക്കോർഡുകൾ ഭേദിച്ചപ്പോൾ ജൂൺ മാസത്തിൽ രണ്ട് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യാപാരം നടക്കുകയും ചെയ്തു.
18 കാരറ്റ് സ്വർണം ഗ്രാമിന് ഇന്നലെ 10 രൂപ കുറഞ്ഞ് 4600 രൂപയായി. വെള്ളിയുടെ വിലയിൽ ഇന്നലെ മാറ്റമുണ്ടായില്ല. ഗ്രാമിന് 80 രൂപ എന്ന നിലയിലാണ് ഇന്നലെ വ്യാപാരം നടന്നത്. വെള്ളിയാഴ്ച രണ്ട് രൂപ വർദ്ധിച്ചാണ് വില 80 രൂപയിൽ എത്തിയത്. ഹാൾമാർക്ക്ഡ് വെള്ളിയിലും ഇന്നലെ മാറ്റമുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |