കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായി ജി. സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. അഞ്ചാം തവണയാണ് സുകുമാരൻ നായർ എൻ.എസ്.എസ് നേതൃത്വത്തിലെത്തുന്നത്. ഇന്നലെ ചേർന്ന ബഡ്ജറ്റ് സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റായി എം. സംഗീത്കുമാറിനെയും (തിരുവനന്തപുരം) ട്രഷററായി എൻ.വി. അയ്യപ്പൻപിള്ളയെയും തിരഞ്ഞെടുത്തു. പ്രൊഫ.വി.പി. ഹരിദാസ് രാജിവച്ചതിനെ തുടർന്ന് നാലു വർഷമായി വൈസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.
27 അംഗ ഡയറക്ടർ ബോർഡിൽ ഒഴിവ് വന്ന 9 സീറ്റുകളിലേക്ക് ജി. സുകുമാരൻനായർ (ചങ്ങനാശ്ശേരി), എൻ.വി. അയ്യപ്പൻപിള്ള (കരുനാഗപ്പള്ളി), ചിതറ എസ്. രാധാകൃഷ്ണൻനായർ (ചടയമംഗലം), വി.എ. ബാബുരാജ് (നെടുമങ്ങാട്), ജി. തങ്കപ്പൻപിള്ള (കൊട്ടാരക്കര), പി.എൻ. സുകുമാരപ്പണിക്കർ (ചെങ്ങന്നൂർ), കെ. ശ്രീശകുമാർ (കുന്നത്തുനാട്), കെ.ബി. ഗണേശ്കുമാർ (പത്തനാപുരം), ആർ. മോഹൻകുമാർ (തിരുവല്ല) എന്നിവരെ തിരഞ്ഞെടുത്തു. എക്സ്പെർട്ട് കമ്മിറ്റി അഡിഷണൽ മെമ്പറായി അഡ്വ. പി. ഋഷികേശ് (തലപ്പിള്ളി), എക്സി. കൗൺസിൽ അംഗമായി ഹരികുമാർ കോയിക്കൽ (ചങ്ങനാശ്ശേരി) എന്നിവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |