കൊച്ചി: സുമയ്യയ്‌ക്കൊപ്പം ജീവിക്കാൻ അഫീഫ തിരിച്ചെത്തി. ലിവ് ഇൻ റിലേഷനിൽ കഴിയുന്ന ഇവർക്ക് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഒരുമിച്ച് ജീവിക്കാൻ സംരക്ഷണം തേടി ഇവർ നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റേതാണ് ഇടക്കാല ഉത്തരവ്.
മലപ്പുറം സ്വദേശികളാണ് ഇരുവരും. തനിക്കൊപ്പം കഴിഞ്ഞിരുന്ന അഫീഫയെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയെന്ന് നേരത്തെ സുമയ്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ അഫീഫയെ ഡിവിഷൻ ബെഞ്ചിൽ ഹാജരാക്കിയിരുന്നു. തനിക്ക് മാതാപിതാക്കൾക്കൊപ്പം പോയാൽ മതിയെന്ന് അഫീഫ അറിയിച്ചതിനാൽ അന്ന് ഹൈക്കോടതി ഹർജി തീർപ്പാക്കി. എന്നാൽ അഫീഫ തിരിച്ചെത്തി സുമയ്യയ്‌ക്കൊപ്പം താമസം തുടങ്ങി.
അഫീഫയെ ഇനിയും തട്ടിക്കൊണ്ടുപോകാൻ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് സുമയ്യ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാരിന്റെയും അഫീഫയുടെ മാതാപിതാക്കളുടെയും നിലപാടു തേടിയ സിംഗിൾബെഞ്ച് ഹർജി പിന്നീടു പരിഗണിക്കാൻ മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |