കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയും സംസ്‌കാരവുമടക്കം നടക്കുന്നതിനാൽ നാളെ(വ്യാഴാഴ്‌ച) കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്‌ടർ വി.വിഘ്‌നേശ്വരി അറിയിച്ചു.
വിലാപയാത്രയും, പൊതുദർശനവും സംസ്‌കാരചടങ്ങുകളും നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ചടങ്ങുകളുമായി ബന്ധപ്പെട്ട് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനാലാണ് അവധി.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടുള്ള ആദരസൂചകമായി സംസ്‌കാര ചടങ്ങുകൾ നടക്കുന്ന വ്യാഴാഴ്‌ച കോട്ടയം ടൗണിൽ മുഴുവൻ സമയവും കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. അതേസമയം നാളെ ഉച്ചയ്‌ക്ക് ഒരുമണിമുതൽ അഞ്ച് മണിവരെ ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ആദരസൂചകമായി അടച്ചിടാൻ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയും തീരുമാനിച്ചിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം നാളെ അടഞ്ഞുകിടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |