വാഷിംഗ്ടൺ: സ്‌പെെഡർ മങ്കികളെ കടത്തുന്നുള്ള ശ്രമം യു എസ് ബോർഡർ പട്രോൾ ഏജന്റുമാർ തടഞ്ഞു. ഏഴ് കുഞ്ഞ് സ്‌പെെഡർ മങ്കികളെയാണ് കടത്താൻ ശ്രമിച്ചത്. യു എസ് - മെക്സിക്കോയിലെ ടെക്‌സാസിലെ ബ്രൗൺസ്‌വില്ലെയിലാണ് സംഭവം. അതിർത്തിയിലൂടെ വംശനാശ ഭീഷണി നേരിടുന്ന സ്‌പെെഡർ മങ്കികളെ അനധികൃതമായി കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
യു എസ് ബോർഡർ പട്രോൾ ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ബാഗിനുള്ളിൽ ചെറിയ ദ്വാരങ്ങൾ ഇട്ട ശേഷം അതിനുള്ളിലാണ് സ്‌പെെഡർ മങ്കികളുടെ കുഞ്ഞിനെ കടത്താൻ ശ്രമിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൂടിയ കുരങ്ങുകളെ യു എസ് ഫിഷ് ആൻഡ് വെെൽഡ്‌ലെെഫ് ഡിപ്പാർട്ട്‌മെന്റിന് കെെമാറി. കുരങ്ങുകളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആമസോൺ നദിയുടെ വടക്കൻ പ്രദേശങ്ങളിലും സൗത്ത് അമേരിക്കയിലെ ഉഷ്ണ മേഖല മഴക്കാടുകളിലുമാണ് സ്‌പെെഡർ മങ്കികളെ കാണപ്പെടുന്നത്. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന കുരങ്ങ് വിഭാഗം കൂടിയാണ് സ്‌പെെഡർ മങ്കികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |