
തിരുവനന്തപുരം: ഗഗൻയാൻ പദ്ധതിയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ഐ.എസ്.ആർ.ഒ നടത്തിയ പാരച്യൂട്ട് പരീക്ഷണം വിജയം. ചണ്ഡിഗഡിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിലെ റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡിലാണ് ഡ്രോഗ് പാരച്യൂട്ട് ഡിപ്ലോയ്‌മെന്റ് ടെസ്റ്റുകൾ നടത്തിയത്.
ഏരിയൽ ഡെലിവറി റിസർച്ച് ആന്റ് ഡെവലപ് മെന്റ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ സഹകരണത്തോടെയായിരുന്നു പരീക്ഷണം.
ഗഗൻയാൻ പദ്ധതിയിലെ സുപ്രധാനഭാഗമാണ് ഡ്രോഗ് പാരച്യൂട്ടുകൾ. ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്ന സമയത്ത് സഞ്ചാരികൾ ഇരിക്കുന്ന പേടകം അതിവേഗത്തിൽ ഭൂമിയിൽ പതിക്കാതെ സാവധാനം ഇറക്കുന്നതിനായി വേഗത ക്രമീകരിക്കുന്നതിനാണ് ഇതി ഉപയോഗിക്കുക. നിർദ്ദേശം നൽകുമ്പോൾ പുറത്തുവരുന്ന വിധത്തിലാണ് 5.8 മീറ്റർ വ്യാസമുള്ള പാരച്യൂട്ടുകൾ പേടകത്തിൽ സൂക്ഷിക്കുക. ഡ്രോഗ് പാരച്യൂട്ടുകളുടെ ക്ഷമത പരിശോധിക്കുന്നതിനായി വിവിധ സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്.
പരീക്ഷണങ്ങൾ വിജയിച്ചതോടെ സെപ്തംബറിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന ആദ്യ ടെസ്റ്റ് വെഹിക്കിൾ ഒന്നാം ഡെമോസ്ട്രേഷൻ മിഷൻ വിക്ഷേപണത്തിൽ ഈ പാരച്യൂട്ടുകൾ ഉപയോഗിക്കാനാവും.
അടിയന്തര ഘട്ടങ്ങൾ വായുവിൽ പാതി വഴിയിൽ ദൗത്യം പിൻവലിച്ച് യാത്രകരുടെ പേടകം സുരക്ഷിതമായി കടലിൽ തിരിച്ചിറക്കുന്ന സംവിധാനത്തിന്റെ പരീക്ഷണമാണിത്. പാരച്യൂട്ടുകളുടെ സഹായത്തോടെയാവും പേടകത്തിന്റെ വേഗം ക്രമീകരിച്ച് കടലിൽ ഇറക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |