കോഴിക്കോട്: പി.വി. അൻവർ എം,എൽ.എയുടെ കൈവശം 19 ഏക്കർ അധിക ഭൂമിയെന്ന് കണ്ടെത്തിയ ലാൻഡ് ബോർഡ് അൻവറിനും കുടുംബാംഗങ്ങൾക്കും നോട്ടീസ് അയച്ചു,. അധിക ഭൂമി സംബന്ധിച്ച് ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണം. പി.വി. അൻവർ ആവശ്യമായ രേഖകൾ ഹാജരാക്കത്തതിനാൽ നടപടികൾ നീണ്ടു പോകുന്നുവെന്നും ലാൻഡ് ബോർഡ് വ്യക്തമാക്കി.
അൻവറും കുടുംബവും ഭൂപരിഷ്കരണ നിയമം ലംഘിച്ച് അധികഭൂമി കൈവശം വയ്ക്കുന്നതായി ആരോപണം ഉന്നയിച്ച് വിവരാവകാശ കൂട്ടായ്മ ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലാൻഡ് ബോർഡിന് കൈമാറിയിരുന്നു. 14.37 ഏക്കർ ഭൂമി.യുടെ രേഖകളാണ് കൈമാറിയത്. നേരത്തെ 12.46 ഏക്കർ അധികഭൂമിയുടെ രേഖകൾ ഇവർ കൈമാറിയിരുന്നു. എന്നാൽ ഇതെല്ലാം മിച്ചഭൂമിയാണെന്ന വാദം അൻവറിന്റെ അഭിഭാഷകൻ തള്ളി. കൂടാതെ ഭൂപരിഷ്കരണ നിയമത്തിലെ ഇളവുകൾ അനുസരിച്ചുള്ള ഭൂമി മാത്രമാണ് കൈവശം വയ്ക്കുന്നതെന്ന് അറിയിച്ചു തുടർന്നാണ് എല്ലാ തെളിവുകളും ആഗസ്റ്റ് 10നകം ഹാജരാക്കാൻ ലാൻഡ് ബോർഡ് ആവശ്യപ്പെട്ടത്. ഇത് പരിശോധിച്ച ശേഷമാണ് ലാൻഡ് ബോർഡ് കണ്ടെത്തൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |