എം.ജി.രണ്ടാം സപ്ലിമെന്ററി
ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനായി ഓപ്ഷനുകൾ ഇന്ന് വൈകിട്ട് അഞ്ചുവരെ പുനഃക്രമീകരിക്കാം.
എം.കോം പ്രൈവറ്റ്
മൂന്നും നാലും സെമസ്റ്റർ എം.കോം പ്രൈവറ്റ് പരീക്ഷയ്ക്ക് ചങ്ങനാശേരി നെടുങ്കുന്നം ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജ് പരീക്ഷകേന്ദ്രമായവർക്ക് (രജി. നമ്പർ. 170080016631 മുതൽ 170080016720 വരെ) മൂന്നാം സെമസ്റ്റർ പരീക്ഷകൾ ഇവിടെയും 24ന് തുടങ്ങുന്ന നാലാം സെമസ്റ്റർ പരീക്ഷകൾ ചങ്ങനാശേരി പായിപ്പാട് അമൻ കോളേജ് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലും നടക്കും.
പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതൽ അഞ്ചുവരെ സെമസ്റ്റർ എം.സി.എ. സ്‌പെഷ്യൽ മേഴ്‌സി ചാൻസ് (20072010 അഡ്മിഷൻ) പരീക്ഷകൾ ആഗസ്റ്റ് 8 മുതൽ ആരംഭിക്കും.
നാലാം സെമസ്റ്റർ എം.കോം ടാക്‌സേഷൻ (2017 അഡ്മിഷൻ റഗുലർ സി.എസ്.എസ്.) ഇലക്ടീവ് പേപ്പറായ 'ഇൻഡയറക്ട് ടാക്‌സ് ലോ'യുടെ പരീക്ഷ 25ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ നടക്കും.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/20122013 അഡ്മിഷൻ മേഴ്‌സി ചാൻസ് സി.എസ്.എസ്.) മെയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് മൂല്യനിർണയം, വൈവവോസി എന്നിവ 17 മുതൽ വിവിധ കോളേജുകളിൽ നടക്കും.
നാലാം സെമസ്റ്റർ എം.എസ്‌സി. ഫൈറ്റോ മെഡിക്കൽ സയൻസ് (2017 അഡ്മിഷൻ റഗുലർ, 20142016 അഡ്മിഷൻ സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) മെയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 16നും പ്രോജക്ട് അവതരണവും വൈവവോസിയും 17നും തിരുവല്ല മാർ അത്തനേഷ്യസ് കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടക്കും.
വൈവവോസി
നാലാം സെമസ്റ്റർ എം.കോം (സി.എസ്.എസ്.2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) മെയ് 2019 പരീക്ഷയുടെ വൈവവോസി 16 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
എം.പി.ഇ.എസ്.
എം.പി.ഇ.എസ് റഗുലർ പി.ജി. പ്രോഗ്രാമിലേക്കുള്ള (2019-20) പ്രവേശന പരീക്ഷ 17ന് രാവിലെ 8.30ന് മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് സയൻസസിൽ നടക്കും. ഫോൺ: 04812732368, 9447006946.
സർട്ടിഫിക്കറ്റ്/ഡിപ്ലോമ/പി.ജി. ഡിപ്ലോമ
ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്‌ടേം പ്രോഗ്രാംസിലെ (ഡി.എ.എസ്.പി.) സർട്ടിഫിക്കറ്റ്/ഡിപ്ലോമ/പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് 21 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ dasp.mgu.ac.inൽ. ഫോൺ: 04812731066.
അന്തിമ സ്ഥാനപട്ടിക
നാലാം സെമസ്റ്റർ എം.എസ്‌സി. ആക്ചൂറിയൽ സയൻസ് മെയ് 2017 പരീക്ഷയുടെ അന്തിമ സ്ഥാനപട്ടിക പ്രസിദ്ധീകരിച്ചു. കോതമംഗലം എം.എ കോളേജിലെ ട്രീസ മേരി പോൾ, ജോസ്മി ജോസഫ്, സോന പോൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എം.എ. പ്രിന്റ് ആൻഡ് ഇലക്‌ട്രോണിക് ജേർണലിസം (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഫുഡ് ടെക്‌നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഇൻഫർമേഷൻ ടെക്‌നോളജി റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്‌സ് (പി.ജി.സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.ഫിൽ എൻവയോൺമെന്റ് മാനേജ്‌മെന്റ് (എൻവയോൺമെന്റൽ ആൻഡ് അറ്റ്‌മോസ്‌ഫെറിക് സയൻസസ് സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എസ്‌സി. എൻവയോൺമെന്റൽ സയൻസ് ആൻഡ് മാനേജ്‌മെന്റ്, എൻവയോൺമെന്റൽ സയൻസ് ആൻഡ് ഡിസാസ്റ്റർ മനേജ്‌മെന്റ് (എൻവയോൺമെന്റൽ ആൻഡ് അറ്റ്‌മോസ്‌ഫെറിക് സയൻസസ് സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എസ്‌സി. അപ്ലൈഡ് കെമിസ്ട്രി (സി.എസ്.എസ്. റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |