ബോക്‌സ് ഓഫീസ് റെക്കാഡുകൾ തകർത്ത് തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന രജനികാന്ത് ചിത്രം ജയിലറിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിൽ ഈ മാസം ഏഴിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കുക. സോഷ്യൽ മീഡിയയിലൂടെ ആമലോൺ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്.
Jailer's in town, it's time to activate vigilant mode! 🔒🚨#JailerOnPrime, Sept 7 pic.twitter.com/2zwoYR6MqV
— prime video IN (@PrimeVideoIN) September 2, 2023
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്‌ത ചിത്രം ആഗസ്റ്റ് 10നാണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിന്റെ കളക്ഷൻ 600 കോടിയിലേക്ക് അടുക്കുകയെന്നാണ് റിപ്പോർട്ട്. അതിനിടെ ചിത്രത്തിന്റെ എച്ച്.ഡി പ്രിന്റ് ഇന്റർനെറ്റിൽ ചോർന്നത് തിരിച്ചടിയാവുകയായിരുന്നു. ഇതാണ് ചിത്രത്തിന്റെ പെട്ടെന്നുള്ള ഒ.ടി.ടി റിലീസിന് പിന്നിലെന്നാണ് വിലയിരുത്തൽ. ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തിയത്. വർമ്മൻ എന്ന വില്ലൻ കഥാപാത്രമായെത്തിയ വിനായകന്റെ പ്രകടനവും കൈയടി നേടിയിരുന്നു. സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്‌കുമാർ, ജാക്കി ഷ്‌റോഫ് എന്നിവർ അതിഥി വേഷങ്ങളിലെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |