ഗുരുവായൂർ: അഷ്ടമിരോഹിണി ദിനമായ ബുധനാഴ്ച ഗുരുവായൂരപ്പന് പൊന്നിൻകിരീടം സമർപ്പിക്കും. പിറന്നാൾദിന സമ്മാനമായി കണ്ണന് സ്വർണക്കിരീടം സമർപ്പിക്കുന്നത് കോയമ്പത്തൂരിൽ സ്വർണപ്പണി ചെയ്യുന്ന തൃശൂർ കൈനൂർ തറവാട്ടിൽ കെ.വി. രാജേഷ് ആചാര്യയാണ്.
സ്വർണക്കിരീടത്തിന് 38 പവൻ തൂക്കം വരും. അഷ്ടമിരോഹിണി നാളിൽ കിരീടം ഗുരുവായൂരപ്പന് ചാർത്തും. വഴിപാടായി ലഭിക്കുന്ന സാധനങ്ങൾ അന്നേദിവസം ഭഗവാന് ചാർത്തുകയും പിന്നീട് ദേവസ്വത്തിന്റെ രജിസ്റ്ററിൽ രേഖപ്പെടുത്തി ലോക്കറിലേക്ക് മാറ്റുകയും ചെയ്യും. കഴിഞ്ഞമാസം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ ഗുരുവായൂരപ്പന് വഴിപാടായി 32 പവന്റെ സ്വർണക്കിരീടം സമർപ്പിച്ചിരുന്നു.
ചതയദിനത്തിൽ ഗുരുവായൂരപ്പന് വഴിപാടായി നൂറ് പവനോളം തൂക്കം വരുന്ന സ്വർണ്ണക്കിണ്ടിയും ലഭിച്ചിരുന്നു. ടി.വി.എസ് ഗ്രൂപ്പിന്റെ വകയായാണ് സ്വർണക്കിണ്ടി സമർപ്പിച്ചത്. വ്യവസായി ഡോ. രവി പിള്ള ഒറ്റ മരതകക്കല്ല് പതിപ്പിച്ച 725 ഗ്രാമിന്റെ സ്വർണക്കിരീടം 2021 സെപ്തംബറിൽ സമർപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |