മനുഷ്യർക്ക് നന്മതിന്മകൾക്കും ശുഭകാര്യങ്ങൾക്കും സൂചനയായി ജ്യോതിഷത്തിൽ ഓരോ നിമിത്തങ്ങളെക്കുറിച്ച് പറയാറുണ്ട്. നമ്മുടെ ഉറക്കത്തിൽ സ്വപ്‌നത്തിൽ കാണുന്ന ദൃശ്യങ്ങൾ അത്തരത്തിൽ നമ്മെ സ്വാധീനിക്കുമോ? ചിലർ സ്വപ്‌നത്തിൽ ജീവികളെ കാണാറുണ്ട്.
പൂച്ചകളെയും ആനകളെയും പാമ്പിനെയുമെല്ലാം പലരും ഇത്തരത്തിൽ സ്വപ്‌നത്തിൽ കാണാറുണ്ട്. നാം വളർത്താറുള്ള പശുവിനെ സ്വപ്‌നത്തിൽ കണ്ടാൽ ജ്യോതിഷ വിധിപ്രകാരം എങ്ങനെയെന്ന് നോക്കാം. പണമിടപാടിൽ ലാഭമുണ്ടാകുന്നത് കറുത്ത പശുക്കളെ സ്വപ്‌നത്തിൽ കണ്ടാലാണ്. ഇനി വെള്ള പശുവിനെയാണ് കണ്ടതെങ്കിൽ വ്യാപാരികൾക്ക് നേട്ടം ഫലം. പാൽ തരുന്ന പശുവിനെയാണ് കാണുന്നതെങ്കിൽ ആസ്‌തി വർദ്ധനവാണ് ഫലം. പൊതുവിൽ പശു ഫലം നല്ലതാണെന്ന് പറയാം.
ഇനി പൂച്ചയെയോ പട്ടിയെയോ ആണ് കാണുന്നതെങ്കിൽ ഫലമെന്തെന്ന് നോക്കാം. സുഹൃദ് സമാഗമമാണ് പട്ടിയെ കണ്ടാലുള്ള ഫലം.എന്നാൽ പൂച്ചയെ കണ്ടാൽ വഴക്കടക്കം പ്രശ്‌നങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. ഇനി കുതിരസവാരി ആണ് കാണുന്നതെങ്കിൽ അതിനർത്ഥം അധികാര പരിധി വർദ്ധിക്കുമെന്നാണ്. ഇനി ആനയെയാണ് സ്വപ്‌നത്തിൽ കണ്ടതെങ്കിൽ സ്വസ്ഥതയും സന്തോഷവുമാണ് ഫലമെന്ന് ജ്യോതിഷ ആചാര്യന്മാർ കുറിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |