പാടത്ത് പണിയെടുത്താൽ വരമ്പത്ത് കൂലി എന്ന കാഴ്ചപ്പാടുള്ള സർക്കാർ ഭരണത്തിലുള്ളപ്പോൾ കർഷകരിൽ നിന്നെടുത്ത നെല്ലിനു കൂലി ലഭിക്കുന്നില്ല. കാലാവസ്ഥ വ്യതിയാനം കാരണമായുള്ള നഷ്ടങ്ങൾ സഹിച്ച് ഉത്‌പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങൾ യഥാസമയം സംഭരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാതെ നിരവധി കർഷകർ പ്രതിസന്ധിയിലുമാണ്. ഈ സത്യം തുറന്ന പറഞ്ഞ നടൻ ജയസൂര്യയെ ഭരണപാർട്ടി അനുഭാവികളും സൈബർ പോരാളികളും ചേർന്ന് ആക്രമിക്കുന്നതും കേരളം കണ്ടു.
ആർ. പ്രകാശ്
ചിറയിൻകീഴ്
മെഡിക്കൽ
കോളേജുകളുടെ ദുരവസ്ഥ
പാവപ്പെട്ട രോഗികളുടെ അവസാന ആശ്രയമായ മെഡിക്കൽ കോളേജുകൾ ചികിത്സാ സൗകര്യങ്ങളുടെയും അവശ്യ സാമഗ്രികളുടെയും അഭാവത്താൽ പ്രതിസന്ധിയിലാവുന്നു. ഇക്കാരണത്താൽ രോഗികളുടെ ജീവൻതന്നെ അപകടത്തിലാകുന്ന തരത്തിൽ ശസ്ത്രക്രിയകൾ മുടങ്ങുകയോ കാലതാമസം നേരിടുകയോ ചെയ്യുന്നു. ശസ്ത്രക്രിയയിലെ അനാസ്ഥമൂലം വയറ്റിൽ കത്രിക കുടുങ്ങി വർഷങ്ങളോളം നരകയാതന അനുഭവിച്ച യുവതി നഷ്ടപരിഹാരത്തിനായി മാസങ്ങളോളം സമരം ചെയ്യേണ്ട ഗതികേടുണ്ടായി.
ആരോഗ്യമന്ത്രി ഇടയ്‌ക്കിടെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് അവസ്ഥകൾ മനസിലാക്കണം.
പാവപ്പെട്ട ജനങ്ങൾ യഥാസമയം ചികിത്സ ലഭിക്കാതെ നരകയാതന അനുഭവിക്കുമ്പോഴാണ് മന്ത്രിമാരും ജനപ്രതിനിധികളും കുടുംബസമേതം വിദേശത്ത് ചികിത്സതേടി പോകുന്നത്. ജനങ്ങളോട് കാണിക്കുന്ന നീതികേടാണ് ഇതെന്ന് ഇനിയെങ്കിലും ഇവരൊക്കെ തിരിച്ചറിയണം.
ദീപ.ബി
വർക്കല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |