കണ്ണാടിയില്ലാത്ത വീടുകൾ ഇല്ലെന്ന് തന്നെ പറയാം. വീട്ടിൽ കണ്ണാടി വയ്ക്കുമ്പോൾ വാസ്തു നോക്കൂന്ന പലരുമുണ്ട്.വീട്ടിൽ കണ്ണാടികൾക്കും ഒരു പ്രധാന സ്ഥാനമുണ്ടെന്ന് കാര്യം നമ്മളിൽ പലർക്കും അറിയില്ല. വീടിനുള്ളിലെ കണ്ണാടിയുടെ സ്ഥാനം നമ്മുടെ സാമ്പത്തിക ഭദ്രതയെയും സമാധാനത്തെയും സന്തോഷത്തെയും വരെ ബാധിച്ചേക്കാം. വീട്ടിൽ പോസിറ്റീവ് എനർജി നൽകാനും കണ്ണാടി സഹായിക്കുന്നു. പ്രധാനമായി കണ്ണാടി സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.
നല്ല കാഴ്‌ചകളും പോസിറ്റീവ് എനർജിയും പ്രതിഫിലിപ്പിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ കണ്ണാടി ഉറപ്പാക്കണം. കുളിമുറിയിൽ കണ്ണാടി വടക്ക് വശത്തോ കിഴക്ക് വശത്തോ വെയ്ക്കുക. വീടിന്റെ മുന്നിൽ ഭിത്തിയുണ്ടെങ്കിൽ അതിൽ ഒരു കണ്ണാടി വെയ്ക്കുക. ഇതിലൂടെ വീടിന്റെ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും.ലോക്കറിന് മുന്നിൽ കണ്ണാടി വെയ്ക്കാവുന്നതാണ്. ഇത് സമ്പദ് സമൃദ്ധി കൊണ്ടുവരും.
ഒരിക്കലും നിങ്ങളുടെ കിടക്ക പ്രതിഫലിക്കുന്ന രീതിയിൽ കണ്ണാടി വെയ്ക്കരുത്. ഇത് നെഗറ്റീവ് എനർജിക്കും രോഗങ്ങൾക്കും കാരണമാകുന്നു. വീടിന്റെ പ്രധാന വാതിൽ പ്രതിഫലിക്കുന്ന രീതിയിലും കണ്ണാടി വെയ്ക്കരുത്. നെഗറ്റീവ് എനർജിക്ക് കാരണമായേക്കാവുന്ന വസ്തുതകൾക്ക് അഭിമുഖമായി മാത്രം കണ്ണാടി വെയ്ക്കുക.
ഒരു കണ്ണാടിക്ക് അഭിമുഖമായി മറ്റൊന്ന് വെയ്ക്കരുത്. ഇത് അസ്വസ്ഥതകൾക്ക് കാരണമാകുന്നു. കുളിമുറിയിൽ അല്ലാതെ മറ്റൊരിടത്തും വടക്ക് വശത്തോ കിഴക്ക് വശത്തോ കണ്ണാടി വെയ്ക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |