മാർബിൾ പാലസ് എന്ന് വിളിക്കപ്പെടുന്ന ദുബായിലെ ആഡംബര ഭവനം ഇപ്പോൾ ചർച്ചയാകുന്നത് അതിന്റെ വിലയുമായി ബന്ധപ്പെട്ടാണ്. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് 204 മില്യൺ ഡോളറിന് അഥവാ 1671 കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. . സോത്ത് ബൈസ് ഇന്റർനാഷണൽ റിയാലിറ്റിയുടെ വെബ്‌സൈറ്റിലൂടെയാണ് വസ്തുവിന്റെ വില്പന നടത്തിയത്..
ദുബായിലെ എമിറേറ്റ്സ് ഹിൽസിലാണ് 70000 ചതുരശ്ര അടി വിസ്തൃതിയിൽ കൊട്ടാര സമാനമായ വീട് സ്ഥിതിചെയ്യുന്നത്. ആകെ അഞ്ച് കിടപ്പുമുറികൾ മാത്രമാണ് ബംഗ്ലാവിൽ ഉള്ളത്. 4000 ചതുരശ്ര അടിയിലാണ് പ്രധാന കിടപ്പുമുറി സജ്ജീകരിച്ചിരിക്കുന്നത്. പാരീസിലെ പൗരാണിക കെട്ടിടങ്ങളിൽ നിന്ന് പ്രചോദനംഉൾക്കൊണ്ടാണ് വീടിന്റെ നിർമ്മാണം. 15 കാറുകൾ വരെ സൂക്ഷിക്കാവുന്ന ഗാരേജ്, കോറൽ ലീഫ് അക്വേറിയം, ഡൈനിംഗ്, വിനോദമുറികൾ എന്നിവയും ഉണ്ട്. ഏകദേശം 80100 ദശലക്ഷം ദിർഹം വിലമതിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാർബിൾ ഉപയോഗിച്ചാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കാൻ 12 വർഷമെടുത്തു, 2018ലാണ് വീടിന്റെ നിർമ്മാണം പൂർത്തിയായത്.
മാളികയുടെ പ്രധാന നിലയിൽ ഒരു ഇൻഡോർ പൂൾ, സ്റ്റീം റൂം സോന, 24 കാരറ്റ് സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഒരു ബാത്ത് ടബ്ബ് എന്നിവയും അടങ്ങിയിട്ടുണ്ട്. 19ാം നൂറ്റാണ്ടിലെയും 20ആം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളും ഉടമയുടെ സ്വകാര്യ കലാ ശേഖരത്തിൽ നിന്നുള്ള ഏകദേശം 400 വസ്തുക്കൾ കൊണ്ടും വീട് അലങ്കരിച്ചിട്ടുണ്ട്. വാങ്ങുന്നയാൾക്ക് ഇവയോടൊപ്പം ഫർണിച്ചറുകളും ലഭിക്കും. അതേസമയം ഇതിന് പ്രത്യേക വില നൽകേണ്ടി വരും. ഈ വീട് വാങ്ങുന്നതിനായി ഇന്ത്യക്കാരനുൾപ്പെടേയുള്ളവർ വന്നതായും നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |